കുവൈത്തിൽ എത്ര ലൈബ്രറികളുണ്ടാവും? കുവൈത്തിലെ പുസ്തകശാലകൾ എവിടൊക്കെ?

nlib

കുവൈത്ത് നാഷണൽ ലൈബ്രറി കുവൈത്തിൽ എവിടെയെന്ന് അന്വേഷിച്ച് കണ്ടുപിടിച്ച് സന്ദർശിച്ചവർ എത്ര പേരുണ്ട് എന്നതിന് അധികം മറുപടിയുണ്ടാവുമെന്ന് തോന്നുന്നില്ല. നമ്മുടെ പൊതുധാരണ ശരിവെക്കും വിധം കൂടുതലും അറബി പുസ്തകങ്ങൾ തന്നെയാണ് കുവൈത്തിലെ മിക്ക ലൈബ്രറികളും ശേഖരിച്ചിരിക്കുന്നത്. എന്നാൽ ഒരു ചെറിയ ശതമാനം ഇൻഗ്ളീഷ് പുസ്തകങ്ങൾ മിക്ക പബ്ലിക് ലൈബ്രറികളിലുമുണ്ട്. പ്രധാനപ്പെട്ട കോ ഓപ്പറേറ്റിവ് സൊസൈറ്റി (ജാമിയകൾ)ക്കടുത്ത് ചെറിയ പബ്ലിക് ലൈബ്രറികളുമുണ്ട്. അത്തരം മുപ്പതോളം പബ്ലിക് ലൈബ്രറികൾ കുവൈത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഗൾഫ് റോഡിനടുത്ത് കുവൈറ്റ് പാർലിമെന്റ് ബിൽഡിങ്ങിന്റെ സമീപത്താണ് കുവൈറ്റ് നാഷണൽ ലൈബ്രറി. നാലര ലക്ഷത്തോളം പുസ്തകങ്ങളും പത്തുലക്ഷത്തിനടുത്ത് രേഖകളും സൂക്ഷിക്കുന്ന അതിവിശാലമായ ലൈബ്രറി സമുച്ചയമാണ് നാഷണൽ ലൈബ്രറി ഓഫ് കുവൈറ്റ്. ഓഡിയോ വിഷ്വൽ ഡോക്യുമെന്റെഷൻ വിഭാഗവുമുണ്ട്. കോപ്പിറൈറ് രജിസ്‌ട്രേഷനും ഇതിന്റെ പ്രവർത്തനങ്ങളിൽ ഒന്നാണ്. 2011 ലാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്.  കുവൈത്തിലെ എഴുത്തുകാരും ചരിത്രകാരന്മാരും മുൻകൈ എടുത്ത് 1923 ലാണ് ഈ ലൈബ്രറി സ്ഥാപിക്കുന്നത്. എന്തുകൊണ്ട് സന്ദർശകർ കുറയുന്നു എന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇവിടുത്തെ സന്ദർശന സമയത്തിന്റെ പ്രത്യേകതയാവും. ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയാണ് സന്ദർശന സമയം. സാധാരണ ഔദ്യോഗിക ജോലി സമയത്തിനൊപ്പമുള്ള ഈ സമയക്രമം വായനക്കാർക്കോ സന്ദർശകർക്കോ കുട്ടികൾക്കോ ഉപയോഗപ്പെടുത്തുക എളുപ്പമല്ല.

മൂന്നുനിലകളിലായി സജ്ജമാക്കിയിട്ടുള്ള നാഷണൽ ലൈബ്രറി സന്ദർശനം സൗജന്യമാണ്. സിവിൽ ഐഡി പ്രവേശന കവാടത്തിൽ നൽകി ലൈബ്രറി സന്ദർശിക്കാം. ഒന്നാം നിലയിൽ കുട്ടികളുടെ പുസ്തകങ്ങളും മറ്റു രണ്ടുനിലകളിൽ അക്കാദമിക് കൾച്ചറൽ രേഖകളും പുസ്തകങ്ങളും വിവിധ കാറ്റഗറികളിൽ ലഭ്യമാക്കിയിരിക്കുന്നു. പുസ്തകപ്രേമികൾക്ക് ഓരോ നിലകളിലും പുസ്തകങ്ങൾ വായിക്കുന്നതിനും റെഫർ ചെയ്യുന്നതിനുമുള്ള വിശാലമായ സൗകര്യവുമുണ്ട്. അക്കാദമിക് താല്പര്യങ്ങളുമായി എത്തുന്ന ഗവേഷക യൂണിവേഴ്‌സിറ്റി വിദ്യാർത്‌ഥികളാണ് ഇവിടുത്തെ പ്രധാനസന്ദർശകർ.

knilib 1

വിവരവിപ്ലവത്തിന്റെ ഇക്കാലത്ത് അറിവ് വിരൽത്തുമ്പുകളിൽ തന്നെയാവുമ്പോൾ ലൈബ്രറികൾ പലപ്പോഴും ആവശ്യക്കാർ ഒഴിഞ്ഞ ഇടം തന്നെയാവുമെന്ന് വിവിധ നാടുകളിലെ കാഴ്ചകൾ നമ്മോട് പറയുന്നു. സന്ദർശകരില്ലാതെ മിക്ക ചെറിയ  പബ്ലിക് ലൈബ്രറികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ എന്ന് കുറച്ചു വർഷങ്ങൾക്കു മുമ്പ് കുവൈത്തിലെ പ്രമുഖ പത്രങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. യുദ്ധകാലത്ത് അക്രമണങ്ങൾ നേരിട്ടപ്പോൾ കുവൈത്തിലെ പുസ്തകശേഖരങ്ങളും നഷ്ടപ്പെട്ടിരുന്നു. അനവധിയായ പ്രൈവറ്റ് ലൈബ്രറികളും രാജ്യത്തുണ്ട്. 2013 ൽ അറബിക് ബുക്കർ പുരസ്കാരം നേടിയ  എഴുത്തകാരൻ സഊദ് അൽ സനൂസി കുവൈത്തി സ്വദേശിയാണ്. വായനയും എഴുത്തും അറബിക് സംസ്കാരത്തിന്റെ ഭാഗമാണ്.

കുവൈത്തിലെ പബ്ലിക് ലൈബ്രറികൾ (ഏരിയ):

മിക്കവാറും പ്രധാന ജമിയകൾക്ക് (Coop ) സമീപം പബ്ലിക് ലൈബ്രറികളുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. 5 ദിനാർ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ പുസ്തകം രണ്ടാഴ്ച്ചത്തേക്ക് കൈവശം വെക്കാം. പുസ്തകം തിരികെ നൽകുമ്പോൾ പണം മടക്കിത്തരും. പ്രവർത്തനസമയം പല ലൈബ്രറികളിലും ചെറിയ വ്യത്യാസമുണ്ടെങ്കിലും പൊതുവെ രാവിലെ 8 മണി മുതൽ ഒന്നര വരെയും വൈകുന്നേരം 4 മണി മുതൽ 8 മണി വരെയും പ്രവർത്തിക്കും. വെള്ളി ശനി ദിവസങ്ങൾ മിക്ക ലൈബ്രറികളും അവധിയായിരിക്കും.

Salwa - Telephone: 2566-7093

Shamiya  - Telephone: 2481-8343  Sabah Al-Salem (women only) Telephone: 2552-8952 Sulaibikhat - Telephone: 2487-0953 Ardiyah  - Telephone: 2489-2466 Abdullah Al-Salem - Telephone: 2254-8878 Farwaniya - Tel: 2472-0570 Kaifan - Telephone: 2481-5724 Adaliya - Telephone: 2251-5197 Oyoun/Jahra  - Telephone: 2458-0724 Fahaheel - Telephone: 2391-3810 Firdous  - Telephone: 2489-2499 Faiha  - Telephone: 2254-0898 Qadsiya - Telephone: 2251-5298  Adan - Telephone: 2542-0812 Qurain - Telephone: 2543-2872 Bayan - Telephone: 2539-0376 Hadiya - Telephone: 2396-7615 Yarmouk - Telephone: 2531-6634/7/8 Al Salam  in South Surra (new) Abdullah Al Mubarak (new) Andalus (new) 

Jaber Al Ali  - Telephone: 2383-0610

Al Jahra - Telephone: 2455-0827

Jleeb Al Shuyookh - Telephone: 2431-8509 Al Jabriya - Telephone: 2532-3061/2/3 Hawally  (under reconstruction) Khaldiya - Telephone: 2481-3331 Qortoba - Telephone: 2531-7168 Al Daiya  - Telephone: 2251-5686 Rumaythiya (women only) Telephone: 2561-0399    

കുവൈറ്റിലെ പ്രധാന പുസ്തകഷോപ്പുകളിൽ ചിലത് :

Q8 Books – Located in the new DAI Yarmouk Cultural Center, the used bookstore offers a range of children’s and teen books as well as fiction and non fiction for adults. Located in Yarmouk, Block 3 Street 3 Opposite the Gulf & Boubyan Banks.

Saeed & Samir Bookstore - In the basement of Laila Gallery Mall on Salem al Mubarak Street. Has a wide selection of educational books, children’s books in Arabic and English and some non-fiction books for adults on crafting, crochet, cooking, yoga and other subjects.

That Al Salasil – Expanded children’s section including an entire area dedicated to Scholastic books for kids. Located in the Avenues on the mezzanine level in Phase II, at the end. Also has a second WH Smith shop in Shuwaikh, across the street from Lily Center.

Better Books – Located in Salmiya, has a large selection of used books for adults and children and a large area for kids to sit and read. In Block 10, Salmiya behind Al Rashid Hospital.

Jarir Bookstore – Located inside the Hawally Fun Park in Hawally, Jarir sells a range of stationary, office supplies and fiction and non fiction and some children’s books.

Jashanmal Books - Located in the basement level of 360 Mall, bookshop with adult and children’s books as well as some toys.

Little Bees Book - Sells a variety of children’s books and also participates in chidlren’s book fairs. Located in Burj Dr Muhanad Al Tijari Tower, Floor 3, Office #9, Bahrain Street, Salmiya.

SpectraWide - Bookstore focused on children’s books. It is located in Salmiya in the same shopping building as Mothercare, Boots and Chicken Tikka next to Sultan Center.

Thakween Bookstore- Shuwaikh Industrial Area,

Al-Alfain Bookshop Co. – Port Said St. Bneid Al Gar

Al Sanafer Bookshop – Street 250, Eqalia

Al Batra Book Shop – Near City Centre- Opp FireService, Qatar Street, Salmiya

Health Science Bookstore- Jabriya, Kuwait

Sakina Book Store- Easa Al Qatami Street, Salmiya

Newyork Kuwait Bookstore- Qutaiba Street, Hawally

കുവൈത്തിലെ ഇന്ത്യൻ എംബസിക്കുള്ളിൽ പൊതുസമൂഹത്തിനായി പ്രവർത്തിക്കുന്ന ഒരു ചെറിയ ലൈബ്രറിയുണ്ട്. ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട നിരവധിയായ പുസ്തകങ്ങൾ അവിടെ ലഭ്യമാണ്. എത്രയോ തവണ അറ്റസ്റ്റേഷൻ ആവശ്യങ്ങൾക്ക് എംബസ്സി സന്ദർശിച്ച പലർക്കും അത്തരമൊരു ലൈബ്രറി അവിടുള്ളതായി അറിയില്ല. നിരവധിയായ സാമൂഹിക  സംഘടനകൾ ലൈബ്രറികൾ തുടങ്ങാൻ ശ്രമിച്ചെങ്കിലും നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകാൻ സാധിച്ചതായി അറിയില്ല. കിൻഡ്ൽ റീഡിങ്ങും മറ്റു ഇ റീഡറുകളും ഓഡിയോ ബുക്കുകളുമായി  പുതിയ തലമുറ പുതിയ വായനാ രീതികൾ പരിചയപ്പെട്ടുകഴിഞ്ഞു. ഒരു തിരിച്ചുപോക്ക് യുക്തിസഹവുമല്ല. എങ്കിലും, എത്രയോ  തവണ കടലുകണ്ട് പുൽത്തകിടികളിരുന്ന്  നേരം പോക്കിയ വൈകുന്നേരങ്ങളിലൊന്നിൽ നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന പുസ്തകസമുച്ചയങ്ങളുടെ കെട്ടിടമെങ്കിലും ദൂരെനിന്ന് കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ നമുക്ക്‌ കഴിയണ്ടേതുണ്ട്.

-അലാ മോറിസ്