“ഡിന്നർ ഇൻ ദ സ്‌കൈ” കുവൈത്ത് പദ്ധതി നിർത്തിവെച്ചു

dinnerinthesky-768x535

കുവൈത്തിലും തുടങ്ങുന്നതായി പ്രഖ്യാപിച്ചിരുന്ന  ദുബായിയിലെ  പ്രശസ്തമായ “ ഡിന്നർ ഇൻ ദ സ്‌കൈ” റസ്റ്റോറന്റ് പ്രോജക്ട്  സുരക്ഷാ കാരണങ്ങളാൽ നിർത്തിവെച്ചു. ഒരു വലിയ ക്രെയിനിന്റെ സഹായത്തോടെ ആകാശത്തേക്ക് ഉയർത്തിനിർത്തുന്ന ഡിന്നർ ടേബിളാണ് ഇതിന്റെ മുഖ്യ ആകർഷണം. മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മുൻസിപ്പൽ അധികൃതർ അനുമതി തടഞ്ഞതായാണ് റിപ്പോർട്ട്.

സാൽമിയ മറീന ക്രെസന്റിലാണ് ബെൽജിയം കമ്പനിയുടെ നേതൃത്വത്തിൽ റെസ്റ്റോറന്റ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഷെഫും ഡിന്നർ ടേബിളും സംഗീതവും ഉൾപ്പെടുന്ന പാക്കേജാണ് ഇതിന്റെ ആകർഷണം. ഡിന്നറിനു 50 കെഡി, ടീ ബ്രെക്ക് 30 കെഡി എന്നിങ്ങനെയായിരുന്നു കമ്പനി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന പാക്കേജുകൾ.

great-time-in-dinner-in-the-sky-dubai

ദുബായിയിൽ പ്രശസ്തമായ സ്‌കൈ ഡൈവിങ് കേന്ദ്രത്തിനടുത്താണ് “ഡിന്നർ ഇൻ ദ സ്‌കൈ” പ്രവർത്തിക്കുന്നത്. വാരാന്ത്യങ്ങളിൽ ഒന്നര മണിക്കൂർ നീളുന്ന ഡിന്നറിന് 800 ദിർഹം വരെയാണ് ഈടാക്കുന്നത്.