കല കുവൈറ്റ് വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ സദസ്സ്

kala basheer

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ആ മാങ്കോസ്റ്റിൻ ചോട്ടിൽ: ബഷീറിയൻ ഓർമ്മകളുമായി ഇത്തിരി നേരം’ എന്ന പേരിൽ മൺ‌മറഞ്ഞ പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കിട്ടുകൊണ്ട് സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നു.

ജൂലൈ 18 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് മംഗഫ് കല സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഡോക്യുമെന്ററി പ്രദർശനം, സ്കിറ്റ്, ബഷീറിന്റെ പെണ്ണുങ്ങൾ, ബഷീർ: സാഹിത്യവും, ജീവിതവും എന്ന പേരുകളിൽ വിഷയാവതരണം തുടങ്ങിയ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് മുഴുവൻ ആളുകളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 67059835, 96006976 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.